ഡോ. അഗസ്റ്റിൻ ജോസഫ്

pencilart

ജനനം: 15 ഫെബ്രുവരി 1954
പിതാവ്: കളപ്പറമ്പത്ത് ജോസഫ് (സ്കൂൾ അദ്ധ്യാപകൻ)
മാതാവ്: മേരി ജോസഫ് (സ്കൂൾ അദ്ധ്യാപിക)

സ്കൂൾ വിദ്യാഭ്യാസം

1–2 ക്ലാസുകൾ: സെൻ്റ് മേരീസ് എൽ. പി. സ്കൂൾ, ആലങ്ങാട്

3–4 ക്ലാസുകൾ: ഗവ. എൽ. പി. സ്കൂൾ, കോട്ടപ്പുറം

5–10 ക്ലാസുകൾ: കെ. ഇ. എം ഹൈ സ്കൂൾ, ആലങ്ങാട്

പ്രീഡിഗ്രി:
സയൻസ്, യു. സി. കോളജ്, ആലുവ (1971–1973)

ഗ്രാജ്വേഷൻ:
ബി. എ. മലയാളം, യു. സി. കോളജ്, ആലുവ (1973–1976)

പോസ്റ്റ് ഗ്രാജ്വേഷൻ:
എം. എ. മലയാളം, മഹാരാജാസ് കോളജ്, എറണാകുളം (1976–1978)

ആമുഖം

ആലങ്ങാട്ടെ കളപ്പറമ്പത്ത് കുടുംബത്തില്‍ ജോസഫ് – മേരി അധ്യാപക ദമ്പതികളുടെ മൂത്ത പുത്രനായാണ് ഡോ. അഗസ്റ്റിന്‍ ജോസഫിന്റെ ജനനം. പിതാവിന് സാഹിത്യത്തിലും ആയുർവേദത്തിലും നല്ല താല്പര്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുസ്തക ശേഖരത്തിൽ നിന്നാണ് ഈ വിഷയങ്ങളിൽ ഡോ. അഗസ്റ്റിന്‍ പ്രാഥമിക അറിവുകൾ നേടിയത് പിതാവിന്റെ സുഹൃത്തായിരുന്ന വിദ്വാൻ ശ്രീ പി ജി നായരും (നളോദയം മഹാകാവ്യത്തിന്റെ രചയിതാവ്) ധാരാളം പ്രോത്സാഹനം നൽകിയിരുന്നു. നാട്ടുകാരനും ജ്യോതിഷിയും കർമ്മിയും ആയിരുന്ന അപ്പുചേട്ട (ശ്രീ ഗോപിനാഥൻ ഇളയിടം) ന്റെ സഹായവും ജ്യോതിഷ പഠനത്തിൽ ഡോ. അഗസ്റ്റിന് ലഭിച്ചിട്ടുണ്ട്.

1978 ൽ തൃക്കാക്കര ഭാരതമാത കോളേജിൽ മലയാളം അധ്യാപകനായി അദ്ദേഹം നിയമത്തിനായി. 2009ൽ വിരമിക്കും വരെ അധ്യാപനത്തിലും കാവ്യ രചനയിലും ഗവേഷണങ്ങളിലും വ്യാപൃതനായിരുന്നു. ഇതിനിടെ ആയുർവേദ ജ്യോതിഷ വിഷയങ്ങളിലും പഠനം തുടർന്നിരുന്നു. തൽഫലമായി പുറത്തിറങ്ങിയ പുസ്തകങ്ങളാണ് ജ്യോതിഷത്തിന്റെ യുക്തി (2009)യും ആയുർവേദ ജ്യോതിഷങ്ങളും (2023).
1982-83 കാലത്ത് അദ്ദേഹം കേരള സർവകലാശാലയിൽ എം. ഫിൽ ചെയ്തു 1983ൽ ഒന്നാം റാങ്കോടെ വിജയിച്ചു. ഗൈഡ് ഡോക്ടർ പുതുശ്ശേരി രാമചന്ദ്രൻ 1988ൽ കേരള സർവകലാശാലയിൽ തന്നെ ആധുനികത മലയാള നോവലിൽ എന്ന വിഷയത്തിൽ ആരംഭിച്ച ഗവേഷണം 1990 പൂർത്തീകരിച്ചു. ഡോ. പി വി വേലായുധൻ പിള്ളയായിരുന്നു ഗൈഡ്. തുടർന്ന് 1992ൽ പി എച്ച് ഡി ലഭിച്ചു. ഈ ഗവേഷണ പ്രബന്ധം 1997ൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകമായി പ്രസിദ്ധീകരിച്ചു. മലയാള സാഹിത്യത്തിൽ ആധുനികത എന്ന വിഷയത്തിൽ ഏറ്റവും സമഗ്രവും ആധികാരികവുമായ പഠനമായി അംഗീകാരം നേടിയ പുസ്തകമാണിത്.

aj

നേർ സാക്ഷ്യം

dr k ayyappa panikkar
ഡോ. കെ. അയ്യപ്പപണിക്കർ (വിരുന്നുവേളകള്‍ എന്ന കൃതിയെ കുറിച്ച് )

കരുണത്തിന്റെ ഒരു ശ്രുതിയോടുകൂടി ശാന്തത്തിന്റെ ദിശയിലേക്കാണ് ഈ കവിതകൾ കടക്കുന്നത്... ശോകത്തിന്റെ തുറന്നുള്ള ഒരു വെളിപാടിനു പകരം ശാന്തത്തിന്റെ ഒരു ദിവ്യപ്രകാശം. ഒരോ വാക്കും കഴുകി ശുദ്ധീകരിച്ച് ബലിയർപ്പിച്ച് ഒരു ശാന്തിമന്ത്രം പോലെ ശാന്തരസത്തിൻ്റെ ഉപാസകനായിട്ട് എനിക്ക് തോന്നുന്നു.

m thomas mathew
പ്രൊഫ. എം. തോമസ് മാത്യു ( മുന്തിരിക്കല്ലുകള്‍ എന്ന കൃതിയെ കുറിച്ച് ) )

കത്തിയമർന്ന ചിതകളെ സാക്ഷി നിറുത്തിക്കൊണ്ട് കവി നടത്തുന്ന ആത്മാലാപം ഒരുതരം പാപപരിഹാര ബലിയുടെ ഈണം സൂക്ഷിക്കുന്നു. ശിക്ഷ വരിയ്ക്കാൻ സന്നദ്ധനായി നിൽക്കുന്ന സാക്ഷിയാണ് ഈ കവിതകളിലെ ഞാന്‍

dr m leelavathy
ഡോ. എം. ലീലാവതി (ഏകാകിയുടെ ഉത്സവം എന്ന കൃതിയെ കുറിച്ച് ))

നിശ്ശബ്ദതയുടെയും ഏകാന്തതയു ടെയും അനുഭൂതിക്ക് ഇത്രയേറെ ദാർ ശനികവും ആദ്ധ്യാത്മികവുമായ അർ ത്ഥമാനങ്ങൾ നൽകാൻ കഴിഞ്ഞ തുടർ കവിതകൾ മലയാളത്തിന് ഒരു പുതിയ സംഭവമാണ്.

kalpetta narayanan
കല്പറ്റ നാരായണൻ (കണ്ണാടിപ്പുഴ വിൽപ്പനയ്ക്ക് എന്ന കൃതിയെ കുറിച്ച് )

ഒരു വിധത്തിലും ഒരു നാട്യത്തിന്റെ ഭാഷ ഒരു ഘട്ടത്തിൽ പോലും ഇതിൽ ഇല്ല. ഇത്ര സത്യസന്നന്ധമായി, ഇത്ര ആത്മാർത്ഥമായി ഒരു കാവ്യം, ഇത്ര ദീർഘമായഒരു കാവ്യം സാധിച്ചിരിക്കുന്നു എന്നത്......... ഒരിടത്തും വായിച്ചുവരുമ്പോൾ ഇതു വലുതായി പോയി എന്നോ ചെറുതാകേണ്ടതായിരുന്നു എന്നോ ഒന്നും നമുക്കു തോന്നുകയില്ല. ആ കാവ്യത്തിന്റെ രൂപം ഇതാണെന്ന് തിരിച്ചറിയുക മാത്രമേ ചെയ്യൂ..... എനിക്ക് അത്ഭുതമാണ് ഈ പുസ്‌തകം, ശരിക്കും പറഞ്ഞാൽ

jayakumar ias
കെ ജയകുമാർ IAS (ജീവകാന്തി എന്ന കൃതിയെ കുറിച്ച് )

ഡോ. അഗസ്റ്റിൻ ജോസഫിൻ്റെ കാൽനൂറ്റാണ്ടു കാലത്തെ കാവ്യായനത്തിൻ്റെ പടവുകൾ അടയാളപ്പെടുത്തുന്ന ഗ്രന്ഥം. ചിന്തോദ്ദീപകങ്ങളായ അൻപത്തിയാറു കവിതകളുടെ സമാഹരണം.

സാഹിത്യസൃഷ്ടികൾ

Now Playing