അമുഖം
കവിയും ദാർശനികനും ഗവേഷകനുമായ ഡോ.അഗസ്റ്റിൻ ജോസഫ് തൃക്കാക്കര ഭാരത മാതാ കോളേജിലെ മലയാള വിഭാഗത്തിന്റെ മേധാവിയായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിൻറെ ആശയ പ്രപഞ്ചത്തെ വരും തലമുറകൾക്ക് പകർന്നു കൊടുക്കുവാനുള്ള ഒരു സംരംഭം ആയിട്ടാണ് ഡോ. അഗസ്റ്റിൻ ജോസഫ് ഫൗണ്ടേഷൻ രൂപീകൃതമായിട്ടുള്ളത്. അദ്ദേഹത്തിൻറെ അധ്യാപകരും വിദ്യാർത്ഥികളും സഹപ്രവർത്തകരും സുഹൃത്തുക്കളും ഉൾപ്പെടുന്ന സമസ്ത അഭ്യുദയകാംക്ഷികളുടേയും ആഗ്രഹ സാക്ഷാത്കാരമാണ് ഈ സംരംഭം.
ആയുർവേദം, ജ്യോതിഷം, ചരിത്രം, സാഹിത്യ നിരൂപണം, വേദാന്തം തുടങ്ങിയ വിദൂരവർത്തികളായ മേഖലകളിൽ തന്റേതായ ഇടം കണ്ടെത്തിയിട്ടുള്ള ഡോ.അഗസ്റ്റിൻ ജോസഫ് അത്യന്തികമായി ഒരു കവി തന്നെയാണ് വ്യാപാര മേഖലകളിലെ ഈ വൈവിധ്യമാണ് ഡോ.ആഗസ്റ്റിന്റെ ആശയലോകത്തിന് തിളക്കം ചാർത്തുന്നത്
ഡോ. അഗസ്റ്റിൻ ജോസഫ് ഫൗണ്ടേഷന്റെ ലക്ഷ്യം
ഡോ. അഗസ്റ്റിൻ ജോസഫ് അടിസ്ഥാനപരമായി കവിയും കവിതകൾക്ക് വ്യത്യസ്‌തമായ മാനങ്ങൾ ആർജ്ജിക്കുവാൻ കഴിയുകയും ചെയ്‌തിട്ടുള്ള കവിത്വമുള്ള കവിയുമാണ്. എന്നാൽ, അദ്ദേഹം ആയുർവ്വേദത്തിലും ജ്യോതിഷത്തിലും പഠനങ്ങളും അന്വേഷണങ്ങളും നടത്തുന്നുമുണ്ട്
ആയുർവ്വേദം മനുഷ്യൻ ജീവിക്കുന്ന പരിസരങ്ങളുമായി ബന്ധപ്പെട്ട ദർശനമാണ്; ജ്യോതിഷം പ്രപഞ്ചദർശനവും. ഇവ രണ്ടും സമന്വയിക്കുന്നതും, ആ പ്രപഞ്ച ദർശനം തന്റെ കാവ്യാത്മകമായ ചോദനകളിലൂടെ ആവിഷ്ക്കരിക്കുന്നതുമായ ഒരാശയ ലോകമാണ് ഡോ. അഗസ്റ്റിൻ ജോസഫ് ഫൗണ്ടേഷൻ.
ഒരു വ്യക്തിയേക്കാളുപരി അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ആശയങ്ങൾ സഹജീവികൾക്ക് പകർന്നു നൽകുകയാണ് ഡോ. അഗസ്റ്റിൻ ജോസഫ് ഫൗണ്ടേഷന്റെ ലക്ഷ്യം
• സാഹിത്യപ്രേമികളും അഭ്യുദയകാംക്ഷികളും ഉൾപ്പെടുന്ന ഒരു സജീവ വേദി രൂപീകരിക്കുക.
• കല, സാഹിത്യം, സംസ്കാരം എന്നിവയുടെ വളർച്ചയ്ക്കായി സംവാദങ്ങളും ആശയവിനിമയങ്ങളും പ്രോത്സാഹിപ്പിക്കുക.
• സെമിനാറുകൾ, സിംപോസിയങ്ങൾ, വർക്ക്‌ഷോപ്പുകൾ, കോൺഫറൻസുകൾ, പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കുക.
• സാഹിത്യകൃതികൾക്കും സമകാലീന പ്രവണതകൾക്കും വിമർശനാത്മക പഠനങ്ങളും നിരൂപണങ്ങളും നടത്തുക.
• ഡോ. അഗസ്റ്റിൻ ജോസഫിന്റെ കവിത, ആയുർവേദം, ജ്യോതിഷം തുടങ്ങിയ കൃതികൾ പ്രസിദ്ധീകരിക്കുക.
• ഫൗണ്ടേഷൻ അംഗങ്ങളുടെ പ്രസക്തമായ കൃതികൾ സ്ക്രീനിംഗ് കമ്മിറ്റിയുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിക്കുക.
• ജേർണലുകൾ, മാസികകൾ, ന്യൂസ്‌ലറ്ററുകൾ, ഗവേഷണപഠനങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുക.
• ഇന്ത്യൻ വേദശാസ്ത്രങ്ങളെ ആധാരമാക്കിയ ചികിത്സാ സമ്പ്രദായങ്ങളിൽ ഗവേഷണം നടത്തുക.
• വിവർത്തന പദ്ധതികൾ ഏറ്റെടുത്ത് സാഹിത്യത്തിന്റെ വ്യാപ്തി വർധിപ്പിക്കുക.
• “സംഹിതകൾ”, “താളിയോലകൾ” തുടങ്ങിയ പുരാതന ജ്ഞാനസമ്പത്തുകളുടെ രേഖപ്പെടുത്തലും സംരക്ഷണവും.
• നവീന സൗകര്യങ്ങളോടുകൂടിയ റഫറൻസ് ലൈബ്രറി സ്ഥാപിക്കുക.
• ഡോക്യുമെന്ററി സിനിമകളും ദൃശ്യ-ശ്രാവ്യ അവതരണങ്ങളും ഒരുക്കുക.
• യൂട്യൂബ് ചാനലും വെബ്‌സൈറ്റും സൃഷ്ടിച്ച് അറിവിന്റെ പ്രചരണം ശക്തിപ്പെടുത്തുക.
• യുവജനങ്ങളുടെ സാഹിത്യോന്നമനത്തിനായി പരിശീലന പരിപാടികളും വർക്ക്‌ഷോപ്പുകളും നടത്തുക.
• സാഹിത്യവിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ, ഫെല്ലോഷിപ്പുകൾ, പുരസ്കാരങ്ങൾ നൽകുക.
• കവിതാരചന മത്സരങ്ങളും ഷോർട്ട് വീഡിയോ മത്സരങ്ങളും സംഘടിപ്പിക്കുക.
• സാമൂഹിക ബോധവൽക്കരണ പരിപാടികളിലൂടെ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുക.
• എഴുത്തുകാരുടെ ഗ്രാമം (Writers’ Village) രൂപീകരിച്ച് സാംസ്കാരിക-ഗവേഷണ കേന്ദ്രം സ്ഥാപിക്കുക.
• സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരണം സ്ഥാപിക്കുക.
• ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സംഭാവനകൾ, ഗ്രാന്റുകൾ, സ്പോൺസർഷിപ്പുകൾ, CSR ഫണ്ടുകൾ എന്നിവ സമാഹരിക്കുക.
ഡോ. അഗസ്റ്റിൻ ജോസഫ് ഫൗണ്ടേഷൻ ഉദ്ഘാടനവും പുസ്‌തക പ്രകാശനവും
CORE GROUP
President
അംഗത്വവും സംഭാവനകളും
അംഗത്വം:
• ലൈഫ് മെമ്പർഷിപ്പ്: ₹3000/-
Bank Details:
• Account Number: 17490100075294
• IFSC: FDRL0001749
• Bank: Federal Bank
• Branch: Karumalloor
നിങ്ങളുടെ ചിന്തകൾക്ക് ഇവിടെ ഇടമുണ്ട്
Phone
Dr. Jojo Paul : +91 9847 275 922
Lakshmi N V : +91 9446 546 227
Address
Dr. Augustine Joseph Foundation,
16/188 ‘IDAM’, THATTAMPADI, KARUMALOOR, ALANGAD P.O, PIN-683511 KERALA

